വടക്കഞ്ചേരിയിൽ നിലംനികത്തൽ തടഞ്ഞ് വില്ലേജ് അധികൃതർ
1496478
Sunday, January 19, 2025 2:19 AM IST
വടക്കഞ്ചേരി: ടൗണിനടുത്ത് നിലംനികത്തി രൂപമാറ്റം നടത്താനുള്ള ഭൂവുടമയുടെ നീക്കം വില്ലേജ് അധികൃതർ തടഞ്ഞു. ബാങ്ക് ഓഫ് ബറോഡക്ക് എതിർവശത്ത് നാഷണൽ ഹൈവേയുടെ സർവീസ് റോഡിനടുത്താണ് സ്ഥലം മണ്ണിട്ടു നികത്തുന്നത് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി തടഞ്ഞത്. റവന്യൂ രേഖകളിൽ തണ്ണീർത്തടമായ സ്ഥലമാണിത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരമാണ് അധികൃതരുടെ നടപടി.