സെന്റ് വിൻസന്റ് ഡിപോൾ സൊസൈറ്റി നിർമിച്ച ഭവനം വെഞ്ചരിച്ചു
1496486
Sunday, January 19, 2025 2:20 AM IST
പാലക്കാട്: രൂപത സുവർണ ജൂബിലിയുടെയും സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡിപോൾ പാലക്കാട് സെൻട്രൽ കൗണ്‍സിൽ റൂബി ജൂബിലിയുടെയും സ്മാരകമായി അട്ടപ്പാടി താവളം ഹോളി ട്രിനിറ്റി കോണ്‍ഫറൻസിൽ നിർമിച്ച 9-ാമത് ഭവനം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വെഞ്ചരിച്ചു.
പാലക്കാട് സിസി പ്രസിഡന്റ് ജെയിംസ് പടമാടൻ, സ്പിരിച്ച്വൽ ഡയറക്ടർ ഫാ. രാജു പുളിക്കത്താഴെ, താവളം ഹോളി ട്രിനിറ്റി ഫൊറോന വികാരി ഫാ. ബിജു പ്ലാത്തോട്ടം, ഫാ. ജിബിൻ പുലവേലിൽ, താവളം എസി പ്രസിഡന്റ് സണ്ണി ഏറനാട്ട്, വൈസ് പ്രസിഡന്റ് ജെറോം പഴേപറന്പിൽ, സിസി സെക്രട്ടറി ജോസഫ് കൊള്ളന്നൂർ, വടക്കഞ്ചേരി എസി പ്രസിഡന്റ് ബിജു പുലിക്കുന്നേൽ, മണ്ണാർക്കാട് എസി പ്രസിഡന്റ് ബേബി മാവറയിൽ, കാഞ്ഞിരപുഴ എ സി പ്രസിഡന്റ് തോമസ് പുളിയനാംപട്ടയിൽ വിവിധ കോണ്‍ഫറൻസ് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.