ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ വാർഷികം
1496484
Sunday, January 19, 2025 2:20 AM IST
പാലക്കാട്: ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ വാർഷികാഘോഷം ‘ദി ഇൻവിൻസിബിൾ’ പിന്നണിഗായകൻ കെ.എസ്. ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. കോയന്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു ചക്കാലയ്ക്കൽ സിഎംഐ അധ്യക്ഷത വഹിച്ചു.
പിഡിഎസ്എസ്സി പ്രസിഡന്റ് ഷാജി കെ. തയ്യിൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് നാഷണൽ ഹെഡ് ബിജു തോമസ് തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു. സ്കൂൾമാനേജർ ഫാ. ആന്റണി പുത്തനങ്ങാടി സിഎംഐ, ഭാരതമാത ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിലിപ്സ് പനയ്ക്കൽ സിഎംഐ, അഡ്മിനിസ്ട്രേറ്റർ ഫാ. അനിൽ തലക്കോട്ടൂർ സിഎംഐ, പിടിഎ പ്രസിഡന്റ് ആർ. റിജോയ് എന്നിവർ ആശംസകളർപ്പിച്ചു.
പ്രിൻസിപ്പൽ ഫാ. ലിന്റേഷ് ആന്റണി സിഎംഐ സ്വാഗതവും സ്കൂൾ ചെയർപേഴ്സണ് നേഹ നായർ നന്ദിയും പറഞ്ഞു. അവാർഡ് വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.