ഒലവക്കോട് പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിലെ മികച്ച സെക്്ഷൻ
1496737
Monday, January 20, 2025 1:45 AM IST
പാലക്കാട്: പ്രവർത്തന മികവിനുള്ള പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന്റെ മികച്ച ഇലക്ട്രിക്കൽ സെക്്ഷനുള്ള പുരസ്കാരം ഒലവക്കോട് ഇലക്ട്രിക്കൽ സെക്്ഷനു ലഭിച്ചു.
സർക്കിൾ പരിധിയിലെ ചിറ്റൂർ, ആലത്തൂർ, പാലക്കാട് ഡിവിഷനുകളിലെ 39 സെക്്ഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഒലവക്കോടിനെ തെരഞ്ഞെടുത്തത്.
പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ഗിരിജയിൽനിന്ന് കല്പാത്തി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വി. ശെൽവരാജ്, ഒലവക്കോട് ഇലക്ട്രിക്കൽസെക്്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ.എം. രാജേഷ്, സീനിയർ സൂപ്രണ്ട് കെ. ജയകുമാർ എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി.
പാലക്കാട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ.വി. രാമപ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്കുള്ള ഹരിത കേരള മിഷന്റെ ഗ്രേഡ് അംഗീകാരം അടക്കം കെഎസ് ഇബിയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും വിവിധ അംഗീകാരങ്ങളും സെക്്ഷനു ലഭിച്ചിട്ടുണ്ട്.