റോഡുകൾ ശോചനീയാവസ്ഥയിൽ; പ്രതിഷേധം അലയടിക്കുന്നു
1569639
Monday, June 23, 2025 1:43 AM IST
ഇരിങ്ങാലക്കുട കത്തീഡ്രല്‍
കത്തോലിക്ക കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: നഗരത്തിലെ റോഡുകളുടെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടും ഇക്കാര്യത്തില്‍ അധികാരികള്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി. ബസ്റ്റാൻഡ്് -എകെപി ജംഗ്ഷന് റോഡില്‍ നടന്ന പ്രതിഷേധ ധര്‍ണ കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു.
കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി തീമോസ് പാറേക്കാടന്‍, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡനന്റുമാരായ ഷാജു കണ്ടംകുളത്തി, ബീന രാജേഷ്, ജെയിന്റ് സെക്രട്ടറി വര്‍ഗീസ് ജോണ്‍, രൂപത പ്രതിനിധി ടെല്‍സണ്‍ കോട്ടോളി, ജനറല്‍ കണ്‍വീനര്‍ സുനില്‍ ആന്റപ്പന്, ജോയിന്റ്് കണ്‍വീനര്‍ ഫാൻഡം പല്ലിശേരി, രഞ്ജി അക്കരകാരന്‍, വിന്‍സെന്റ് കോമ്പാറക്കാരന്‍, ബാബു ചേലക്കാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
മുരിങ്ങൂർ എൽഡിഎഫ്
പഞ്ചായത്ത് കമ്മിറ്റി
മേലൂർ: മുരിങ്ങൂർ അടിപ്പാത നിർമാണത്തിലെ അപാകതക്കെതിരെയും എംപിയുടെയും എംഎൽ.എയുടെയും നിസംഗതക്കെതിരെയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽഡിഎഫ് മേലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിങ്ങൂരിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. സിപിഐ മേലൂർ ലോക്കൽ സെക്രട്ടറി മധു തൂപ്രത്ത് അധ്യക്ഷത വഹിച്ചു.
എം.എം. രമേശൻ, എം.എസ്. സുനിത, പി.പി. ബാബു, എൻ.ജി. സതീഷ്കുമാർ, ഗീത ശശി എന്നിവർ പ്രസംഗിച്ചു.