തൃ​ശൂ​ർ: ത​ദ്ദേ​ശ​വ​കു​പ്പി​ലെ ബി​ഡി​ഒ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ത​സ്തി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ പെ​ർ​മ​ന​ന്‍റ് എം​പ്ലോ​യി ന​ന്പ​ർ എ​ടു​ത്തു​മാ​റ്റി ജീ​വ​ന​ക്കാ​രെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ഗ​ണ​ത്തി​ൽ​പെ​ടു​ത്തും​ വി​ധം ധ​ന​കാ​ര്യ​വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​തി​കാ​ര​ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ(​കെ​ജി​ഒ​യു) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ. സം​ഘ​ട​ന​യു​ടെ തൃ​ശൂ​ർ പ്ര​വ​ർ​ത്ത​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്‍റ​ഗ്രേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ​നി​ന്നു ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണു ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ശ​ന്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന​ത്. വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ളു​മി​ല്ല. ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​ബി. അ​ജി​ത് കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​രാ​മ​ച​ന്ദ്ര​ൻ, ജി​ല്ല സെ​ക്ര​ട്ട​റി ഇ.​കെ. സു​ധീ​ർ, ട്ര​ഷ​റ​ർ സി.​എം. അ​നീ​ഷ്, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജ​നീ​ഷ്, കെ.​പി. ഗി​രീ​ഷ്, വി.​എ​സ്. സു​ബി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി വ​ട​ക്കാ​ഞ്ചേ​രി റീ​സ​ർ​വേ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഇ.​കെ. സു​ധീ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.