ഇ​രി​ങ്ങാ​ല​ക്കു​ട: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് ബി​പി​ഇ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, ത​വ​നി​ഷ് എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് 500 ഇ​ല്‍ പ​രം വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് യോ​ഗാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പൽ റ​വ.​ ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പറ​മ്പി​ല്‍ യോ​ഗ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

90 വ​യ​സി​ന്‍റെ നി​റ​വി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന ക്രൈ​സ്റ്റ് കോ​ള​ജ് മു​ന്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണ്‍ തോ​ട്ടാ​പ്പി​ള്ളി സം​യു​ക്ത യോ​ഗാ​ഭ്യാ​സ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​ക്വാ യോ​ഗ​യും ആ​ര്‍​ട്ടി​സ്റ്റി​ക് യോ​ഗ​യും ബി​പി​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.