സിഐഎസ്സിഇ ഇ- സോണ്‍ നീന്തല്‍ ഡോണ്‍ ബോസ്കോ ജേതാക്കള്‍
1569474
Sunday, June 22, 2025 7:09 AM IST
ഇരിങ്ങാലക്കുട: സിഐഎസ്സിഇ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ ഭാഗമായി ഇ- സോണ്‍ തലത്തില്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെൻട്ര ൽ സ്കൂള്‍ 215 പോയിന്റ് നേടി ചാമ്പ്യന്മാരായി. 125 പോയിന്റുമായി പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ മൂന്നാം സ്ഥാനവും നേടി.
ഇരിങ്ങാലക്കുട ഡോണ്‍ ബോ സ്കോ സ്കൂളില്‍ നടന്ന മത്സരം സ്കൂളിന്റെ റെക്ടറും മാനേജരു മായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ട്സ് കോ ഓര്‍ഡിനേര്‍ ഫാ. ഷിനോ കളപ്പുരക്കല്‍, ഇ- സോണ്‍ പിടി കോ-ഓര്‍ഡിനേറ്റര്‍ എം.പി. ഷാജു, സ്കൂള്‍ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ജോണ്സണ്, ഫാ. ജിതിന് മൈക്കിള്‍, ഫാ. ജിനോ കുഴിത്തൊട്ടിയില്‍, ശിവപ്രസാദ് ശ്രീധരന്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ വി.വി. ദിവ്യേഷ്, നീന്തല്‍ പരിശീലകനായ രാജീവ് ശിവന് എന്നിവര്‍ പ്രസംഗിച്ചു.