ദേവാലയങ്ങളില്‍ തിരുനാൾ
1569444
Sunday, June 22, 2025 6:56 AM IST
തൊയക്കാവ്: തിരുഹൃദയ ദേവാലയത്തിൽ ഊട്ടുതിരുനാളിന് കൊടിയേറി. ഫാ. ജെയ്സൺ തെക്കുമ്പുറം പതാക ഉയർത്തി. വികാരി ഫാ. ജോസ് തത്രത്തിൽ തിരുകർമങ്ങൾക്ക് സഹകാർമികനായി. തുടർന്നു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, നേർച്ച വിതരണം എന്നിവയുണ്ടായി. 29നാണ് ഊട്ടുതിരുനാൾ. കൺവീനർമാരായ ജോജു ചിറ്റിലപ്പിള്ളി, നിക്സ്ൺ തലക്കോട്ടൂർ, ഷിജോ കൂത്തൂർ, ജെസ്സി റാഫേൽ, കൈക്കാരന്മാരായ ബാബു തലക്കോട്ടുർ, ബൈജോ എലവത്തിങ്കൽ, ലിറ്റോ ചാലിശേരി എന്നിവർ നേതൃത്വംനൽകും.
പൂവത്തൂർ: പെരുവല്ലൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടേയും സംയുക്ത ഊട്ടുതിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മൈനർ സെമിനാരി റെക്ടർ ഫാ. ജോയ് പുത്തൂർ മുഖ്യകാർമികനാകും. മേരിമാത സെമിനാരി പ്രഫസര്‍ ഫാ. സിജോൺ കുഴിക്കാട്ടുമ്യാലിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, ഊട്ടുനേർച്ച ആശിർവാദം, വിതരണം എന്നിവ നടക്കും. വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ, തിരുനാൾ ജനറൽ കൺവീനർ അക്കര റോയ്, മാളിയമ്മാവ് ചാക്കോച്ചൻ, കൂത്തൂര്‍ കുഞ്ഞിപ്പാലു, തട്ടിൽ ഷാന്റോ എന്നിവർ നേതൃത്വംനൽകും.