വനിതാ ഫിറ്റ്നസ് സെന്റര്‍: പ്രതിഷേധ മാര്‍ച്ച്
1569440
Sunday, June 22, 2025 6:56 AM IST
കൊണ്ടാഴി: കൊണ്ടാഴി പഞ്ചായത്തിന്റെ അധീനതിയിലുള്ള പാറമേല്‍പ്പടി മിനി സ്റ്റേഡിയത്തില്‍ വനിതാ ഫിറ്റ്നസ് സെന്റര്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എഐവെെഎഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് പി.ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനംചെയ്തു.
മാസങ്ങള്‍ക്കുമുമ്പ് വനിത ഫിറ്റ്നസ് സെന്ററിനുവേണ്ടി നിര്‍മിച്ച കെട്ടിടം നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും ജില്ലാപഞ്ചായത്ത് ഫണ്ട് 10 ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിലെത്തിച്ച ഫിറ്റ്നസ് ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണെന്നും പി.ആര്. കൃഷ്ണകുമാര്‍ ആരോപിച്ചു. കൊണ്ടാഴി മേഖല പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു. പി.ആര്. വിശ്വനാഥന്, ടി.എസ്. സുമേഷ്, ജെയ്സണ്‍ മത്തായി, പി.വി. രാമസ്വാമി, കലാമണ്ഡലം അനീഷ്, കെ.എസ്. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.