ഉച്ചഭക്ഷണ മെനു പരിഷ്കരണത്തിനു തുക അനുവദിക്കണം: ചന്ദ്രമോഹൻ
1569628
Monday, June 23, 2025 1:43 AM IST
തൃശൂർ: ഉച്ചഭക്ഷണ മെനു പരിഷ്കരണത്തിന് ആവശ്യമായ തുക അനുവദിക്കണമെന്നു മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ. ഉച്ചഭക്ഷണത്തിനുള്ള തുക കണ്ടെത്തുക എന്നത് ഇപ്പോൾ പ്രധാനാധ്യാപകരുടെ ബാധ്യതയായിമാറുകയാണ്. കൈയടിനേടാൻ പ്രഖ്യാപനങ്ങൾകൊണ്ടു പറ്റുമെങ്കിലും നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്നും കെപിഎസ്ടിഎ ക്യാന്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.സി. ശ്രീപദ്മനാഭൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത്, ട്രഷറർ മുഹമ്മദ് സി.എ. റാഫി, ടി.യു. ജയ്സണ്, റെയ്ജു പോൾ, കെ.ജെ. ജോബി, സി.ജെ. റെയ്മണ്ട്, ജസ്ലിൻ തുടങ്ങിയവർ പ്രസംഗിച്ചു.