ഓട്ടോ തടഞ്ഞ് സഹോദരങ്ങളെ വെട്ടി: ഒരാൾ പിടിയിൽ
1569448
Sunday, June 22, 2025 6:56 AM IST
വടക്കേക്കാട്: വൈലേരിപീടികയ്ക്കുസമീപം ഓട്ടോ തടഞ്ഞുനിറുത്തി സഹോദരങ്ങളായ രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചെമ്മന്നൂർ മുണ്ടാറയിൽ ഷിഫാനെ(28)യാണ് മഞ്ചേരിയിൽനിന്ന് എസ്എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ് തു.
മൂന്നിന് വൈകിട്ട് വടക്കേക്കാട് നാലാംകല്ല് വച്ച് സഹോദരമാരായകല്ലിങ്ങൽ തോട്ടുപുറത്ത് പ്രണവ്(27), തോട്ടുപുറത്ത് റെനിൽ(23) എന്നിവരെയാണ് ബൈക്കിലെത്തി ഓട്ടോറിക്ഷ തടഞ്ഞ് വാൾകൊണ്ട് ഷിഫാന്റെ നേതൃത്വത്തിൽ വെട്ടിയത്. വടക്കേക്കാട് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ട പ്രതികൾക്കായി പ്രത്യേകസംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. കേസില്‍ രണ്ടുപേരെ പിടികൂടാനുണ്ട്.
എസ്ഐമാരായ ഗോപി, സാബു, സീനിയർ സിപിഒ രതീഷ് എന്നിവരും അറസ്റ്റ്ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.