മെറിറ്റ് ഡേ ആഘോഷിച്ചു
1569445
Sunday, June 22, 2025 6:56 AM IST
തൃശൂർ: കിഴക്കേകോട്ട നിർമലമാതാ സെൻട്രൽ സ്കൂളിന്റെ മെറിറ്റ് ഡേ ആഘോഷിച്ചു. ഉദ്ഘാടനം പൂർവവിദ്യാർഥികളായ ഡോ. വിവേക് വിജയകുമാർ, അശ്വതി പി. സജീവ് എന്നിവർ ചേർന്ന് നിർവഹിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. ആൻലിൻ ബിജു, അനിക ധലിൻ എന്നിവർ സ്കൂൾടോപ്പർ പുരസ്കാരത്തിനർഹരായി. വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയവർ, മുഴുവൻ വിഷയങ്ങൾക്കും എവൺ നേടിയവർ, 90 ശതമാനം മാർക്കിനുമുകളിൽ നേടിയവർ എന്നിവരെ ആദരിച്ചു. 2024 - 25 വർഷത്തെ മികച്ച വിദ്യാർഥിപുരസ്കാരം ബെനീറ്റ ബെസാലിക്കു ലഭിച്ചു.
പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റര്‍ മേഴ്സിറ്റ കണ്ണന്പുഴ, പ്രിൻസിപ്പൽ സിസ്റ്റര്‍ ലിൻസ മരിയ, സിസ്റ്റര്‍ ലിറ്റിൽ മരിയ എന്നിവർ പ്രസം ഗിച്ചു.