എടത്തിരുത്തിയിൽ കാറും, പിക്കപ് വാഹനവും കൂട്ടിയിടിച്ചു
1569467
Sunday, June 22, 2025 7:07 AM IST
കയ്പമംഗലം: എടത്തിരുത്തിയിൽ കാറും, പിക്കപ് വാഹനവും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകീട്ട് നാലോടെ എടത്തിരുത്തി കൊപ്രക്കളത്തായിരുന്നു അപകടം. എടമുട്ടം ഭാഗത്ത് നിന്ന് വന്നിരുന്ന പാർസൽ സർവീസ് വാഹനവും, എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പാർസൽ സർവീസ് വാഹനം മറിഞ്ഞു. ആമ്പല്ലൂർ കല്ലൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.