അമല കാൻസർ ഗവേഷണ കേന്ദ്രത്തിൽനിന്നു 115 പിഎച്ച്ഡി
1569624
Monday, June 23, 2025 1:43 AM IST
തൃശൂർ: അമല കാൻസർ റിസർച്ച് സെന്ററിൽനിന്നു 115 പേർ പിഎച്ച്ഡി ബിരുദം നേടി. ഗവേഷണമേഖലയിൽ കൈവരിച്ച ഈ നേട്ടത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങ് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ ഉദ്ഘാടനം ചെയ്തു.
റിസർച്ച് ഡയറക്ടർ ഡോ.വി. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള സെന്റർ ഫോർ എക്സലൻസ് ഇൻ ന്യൂട്രസൂട്ടിക്കൽസ് ചീഫ് സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ ആന്റോ മുഖ്യപ്രഭാഷണം നടത്തി.
കേരള സർവകലാശാല ബയോകെമിസ്ട്രി പ്രഫസറും ആരോഗ്യസർവകലാശാല ഗവേണിംഗ് കൗണ്‍സിൽ മെന്പറുമായ ഡോ. പി.ആർ. സുധാകരൻ, ഡോ. ടി.ഡി. ബാബു, ഡോ. സി.ആർ. അച്യുതൻ, ഡോ. സൂരജ്, ഡോ. മനു കെ. ആര്യൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞവർഷത്തെ മികച്ച ഗവേഷണപ്രസിദ്ധീകരണങ്ങൾക്കുള്ള ഫാ. ഗബ്രിയേൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ അവാർഡ്, ഡോ. രാമദാസൻ കുട്ടൻ എൻഡോവ്മെന്റ് അവാർഡ് എന്നിവയ്ക്ക് അർഹയായ ഡോ. പി.കെ. ശ്രുതിയെ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി ആദരിച്ചു.