കൊ​ടു​ങ്ങ​ല്ലൂ​ർ: വ​ഴി ചോ​ദി​ച്ച് എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വൃ​ദ്ധ​യു​ടെ മാ​ല​ക​വ​ർ​ന്നു. എ​ട​വി​ല​ങ്ങ് മാ​വു​കൂ​ട്ട​ത്തി​ൽ ശാ​ന്ത (75)യു​ടെ മൂ​ന്നു പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. എ​ട​വി​ല​ങ്ങ് ച​ന്ത യൂ​ബ​സാ​ർ റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ശാ​ന്ത​യോ​ട് വ​ഴി ചോ​ദി​ക്കാ​ന്നെ​ന്ന വ്യാ​ജ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മോ​ഷ്ടാ​വി​ന്‍റേതെ​ന്ന് ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ട​വി​ല​ങ്ങി​ൽ ഒ​രാ​ഴ്ച മു​മ്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ മാ​ല മോ​ഷണം ന​ട​ന്നി​രു​ന്നു. വീ​ട്ടു​ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര അ​ഞ്ച​ല​ശേ​രി ത​മ്പി​യു​ടെ ഭാ​ര്യ ല​ളി​ത​യു​ടെ മാ​ല​യാ​ണ് അ​ന്ന് എ​ട​വി​ല​ങ്ങ് മ​ര​മി​ല്ലി​ന് സ​മീ​പം ബൈ​ക്കി​ൽ വ​ന്ന മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത്.