കെ.യു. ബിജു സ്മാരക സൗത്ത് ഇന്ത്യൻ യൂത്ത് ചെസ് ടൂർണമെന്റ് ഇന്ന്
1569471
Sunday, June 22, 2025 7:09 AM IST
തൃശൂർ: ഡിവൈഎഫ്ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന കെ.യു. ബിജുവിന്റെ സ്മരണാർഥം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യൻ യൂത്ത് ചെസ് ടൂർണമെന്റ് ഇന്നു വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
രാവിലെ 9.30നു മുൻവിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക്ക് സി. തോമസ് മുഖ്യാതിഥിയാകും. 750 മത്സരാർഥികൾ പങ്കെടുക്കും. രണ്ടുലക്ഷം രൂപയുടെ കാഷ് അവാർഡുകൾ നല്കും. വൈകീട്ട് ആറിനു നടക്കുന്ന ചടങ്ങിൽ യു.ആർ. പ്രദീപ് എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്യും. അണ്ടർ 10, 15 വിഭാഗങ്ങളിലായി ബോയ്സ്, ഗേൾസ്, ഓപ്പൺ മത്സരങ്ങൾ നടക്കും. ചെസ് തൃശൂരിന്റെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ പ്രഫ. എൻ.ആർ. അനിൽകുമാർ, വി.പി. ശരത്പ്രസാദ്, ആർ.എൽ. ശ്രീലാൽ, സുകന്യ ബൈജു, ഡോ. ഫസീല തരകത്ത് എന്നിവർ പങ്കെടുത്തു.