പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്ക് ലോറി പാഞ്ഞുകയറി
1569439
Sunday, June 22, 2025 6:56 AM IST
നന്തിക്കര: ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്ക് നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി അപകടം. പത്തോളം ഇരുചക്രവാഹനങ്ങളിലേക്കും ടിപ്പര്‍ ലോറിയിലേക്കുമാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്കുപോയിരുന്ന ലോറി നിയന്ത്രണംവിട്ട് പാതയോരത്ത് നിറുത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ദൂരസ്ഥലങ്ങളിലേക്ക് ജോലിക്കുപോകുന്നവര്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് തകര്‍ന്നത്.