ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ൺ ബോ​സ്കോ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ ര​ക്ഷാ​ക​ർ​തൃ യോ​ഗം മു​ൻ സു​പ്രീം കോ​ടതി ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ടു​ക്ക​രാ​യ കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല അ​വ​ർ ന​ന്മ​യു​ള്ള​വ​രും ആ​യി​രി​ക്ക​ണ​മെ​ന്നും അ​തി​ന് ര​ക്ഷി​താ​ക്ക​ൾ അ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​വ​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ക്ലാ​സി​ൽ അ​ദ്ദേ​ഹം അ​വ​രെ ഓ​ർമ​പ്പെ​ടു​ത്തി. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഫാ​. ഷി​നോ ക​ള​പു​ര​യ്ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ​. ഇ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ, ​സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ജി​തി​ൽ മൈ​ക്കി​ൾ, അ​ഡ്‌​മി​നി​സ്ട്രേ​റ്റ​ർ ഫാ. ജി​നോ കു​ഴി​തൊ​ട്ടി​യി​ൽ. എ​ൽപി ഹെ​ഡ്‌​മി​സ്ട്ര​സ് സിസ്റ്റർ.​ ഓ​മ​ന, പിടിഎ പ്ര​സി​ഡ​ന്‍റ്് ​എം.ബി. സ​ജി​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ൽ​ജി ജോ​ൺ​സ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ധ്യാ​പി​ക അ​ഷ്‌​ന ദേ​വ​സി ന​ന്ദി പ​റ​ഞ്ഞു.