ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം കൊ​റ്റം​കു​ള​ത്ത് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം.
കൊ​റ്റം​കു​ളം കി​ഴ​ക്ക് എ​സ്എ​സ്ഡി​പി സ​മാ​ജം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് മാ​ഞ്ഞോ​ളി ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ട്ടു​കാ​ർ വി​ദേ​ശ​ത്താ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ബ​ന്ധു എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. അ​ല​മാ​ര​ക​ളെ​ല്ലാം കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​ണ്.

നി​ല​വി​ള​ക്കു​ക​ൾ, ഓ​ട്ട് ഉ​രു​ളി, അ​ലു​മി​നി​യ പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മോ​ഷ്‌​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.