ഇരിങ്ങാലക്കുട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു
1569638
Monday, June 23, 2025 1:43 AM IST
ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ പ്ലാന്‍ഫണ്ടില്‍ നിന്നും അനുവദിച്ച 44 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച ഇരിങ്ങാലക്കുട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു.
ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന് നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയായിരുന്നു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജയന് അരിമ്പ്ര, ബെന്നി വിന്‍സന്റ്, സോമന് ചിറ്റേത്ത്, രാജു ജോണ്‍ പാലത്തിങ്കല്‍, ഗിരീഷ് മണപ്പെട്ടി, പാപ്പച്ചന് വാഴപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഐഎഎസ് സ്വാഗതവും ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസര്‍ പി. ഷിബു നന്ദിയും പറഞ്ഞു.