എടത്തിരുത്തിയിൽ കാട്ടുപന്നിശല്യം രൂക്ഷം
1569453
Sunday, June 22, 2025 6:56 AM IST
എടത്തിരുത്തി: കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതു പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയിൽ കുന്പളപറന്പിൽ പൊന്നന്പുള്ളി ഷാജിയുടെ കൃഷിയിടത്തിലെ വാഴകൾ കാട്ടുപന്നികൾ കുത്തിമറിച്ചിട്ടു നശിപ്പിച്ചു. ഇലയ്ക്കായി നട്ടുവളർത്തിയിരുന്ന വാഴകളാണ് നശിപ്പിച്ചത്.
കുറച്ചുനാളുകളായി പ്രദേശത്തു കാട്ടുപന്നിശല്യം വർധിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ ഇടപെടുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ജനവാസമേഖലയിൽ ഇറങ്ങി ഇവ കൃഷിയും മറ്റും നശിപ്പിക്കുന്നതു തുടരുന്നത്. രാത്രികാലങ്ങളിൽ കാട്ടുപന്നികൾ റോഡുകളിൽകൂടി സഞ്ചരിക്കുന്നതും ഇരുചക്രവാഹനയാത്രികർക്കും അപകടഭീതി ഉയർത്തുന്നുണ്ട്.