തൃ​ശൂ​ർ: ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഒ​ല്ലൂ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​റ​വ​ട്ടാ​നി​യി​ലു​ള്ള കോ​ർ​പ​റേ​ഷ​ൻ പെ​ലെ ദ ​ലെ​ജ​ൻ​ഡ് ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​നു മു​ൻ​വ​ശം പ്ര​തി​ഷേ​ധ കാ​ൽ​പ്പ​ന്തു​ക​ളി ന​ട​ത്തി.

ക​ഴി​ഞ്ഞ ഒ​ൻ​പ​തു​വ​ർ​ഷ​ക്കാ​ല​മാ​യി പ​ണി തു​ട​രു​ന്ന പ​റ​വ​ട്ടാ​നി ഗ്രൗ​ണ്ട് ര​ണ്ടു ഭ​ര​ണ​കാ​ലം തീ​രാ​റാ​യി​ട്ടും പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. സ്ഥി​ര​മാ​യി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ന്നി​രു​ന്ന ഗ്രൗ​ണ്ട് കോ​ടി​ക​ൾ ചെ​ല​വി​ട്ട​ശേ​ഷം 2023ൽ ​പേ​രി​നു​മാ​ത്രം ഉ​ദ്ഘാ​ട​നം​ചെ​യ്ത് യു​വ​ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കി. ഈ ​ദു​ര​വ​സ്ഥ​യ്ക്ക് അ​വ​സാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.  

ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​യോ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സു​മേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി.​കെ. ഫ്രാ​ൻ​സി​സ്, പ്ര​ഭു​ദാ​സ് പാ​ണേ​ങ്ങാ​ട​ൻ, ജെ​ൻ​സ​ൻ ജോ​സ് കാ​ക്ക​ശേ​രി, സ​ജോ സ​ണ്ണി, പ്രി​യ​ൻ ജോ​ർ​ജ്, കെ.​കെ. ജ​യ്ക്കോ, ലി​ന്‍റോ രാ​ജ​ൻ, ലി​യാ​സ് ബാ​ബു, ജി​ബി വേ​ണു​ഗോ​പാ​ൽ, ലി​ജോ തോ​മ​സ്, മി​ന്‍റോ സി. ​ആ​ന്‍റോ, അ​നീ​ഷ്, ഷ​ഹീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.