ചാ​ല​ക്കു​ടി കാ​ർ​മ​ൽ
എ​ച്ച്എ​സ്എ​സ്

ചാ​ല​ക്കു​ടി: കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ് വി​ജ​യോ​ത്സ​വം ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​അ​നു​പ് പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഷി​ബു വാ​ല​പ്പ​ൻ ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് താ​ണി​ക്ക​ൽ, ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ൻമാ​ണി, കൗ​ൺ​സി​ല​ർ ബി​ന്ദു ശ​ശി​കു​മാ​ർ, അ​ഡ്വ. കെ.​എ​സ്. സു​ഗ​ത​ൻ, സ്കൂ​ൾ ലീ​ഡ​ർ അ​ന​റ്റ് ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ ഹയർ സെക്കൻഡറി സ്‌​കൂ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ജ​യോ​ത്സ​വം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​എ​സ്പി ടി.​എ​സ്. സി​നോ​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.
പ്രി​ന്‍​സി​പ്പ​ല്‍ കെ. ​ജ​യ​ല​ക്ഷ്മി, ഹെ​ഡ്മി​സ്ട്ര​സ് കെ.​പി. സീ​ന, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ സ്മി​ത കൃ​ഷ്ണ​കു​മാ​ര്‍, പി​ടി​എ വൈ​സ് പ്ര​സി​ഡന്‍റ് ടി​ന്‍റു സു​ഭാ​ഷ്, മാ​നേ​ജ​ര്‍ രു​ക്മ​ണി രാ​മ​ച​ന്ദ്ര​ന്‍, മാ​നേ​ജ്മെ​ന്‍റ്് പ്ര​തി​നി​ധി വി​പി​ആ​ര്‍ മേ​നോ​ന്‍, വി.​എ. ഹ​രി​ദാ​സ്, സാ​ലി സ​ഖ​റി​യ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ക​ല്‌പ​റ​മ്പ് ബി​വി​എം ഹ​യ​ര്‍
സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ

ക​ല്‌പ​റ​മ്പ്: ബി​വി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മെ​റി​റ്റ്ഡേ ​ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സീ​ജോ ഇ​രി​മ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ല​സ്ടു ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ എ​ന്‍​ഡോ​വ്‌​മെ​ന്‍റുക​ളും കാ​ഷ് അ​വാ​ര്‍​ഡു​ക​ളും ന​ല്‍​കി അ​നു​മോ​ദി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് മ​ഞ്ഞ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ആ​ന്‍റണി, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ് കെ.​എ​സ്. ത​മ്പി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ക​ത്രീ​ന ജോ​ര്‍​ജ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ജൂ​ലി ജോ​യ്, പി​ടി​എ പ്ര​സി​ഡ​ന്‍റ്് ടി.​സി. ബെ​ന്നി, മാ​നേ​ജ്‌​മെ​ന്‍റ് ട്ര​സ്റ്റി ജോ​സ് പാ​ല​ത്തി​ങ്ക​ല്‍, ജ​യ്‌​സ​ന്‍ പ​യ​സ്, ടെ​സ തോ​മ​സ്, സി.​കെ. റോ​സ്‌​മേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

എ​ട​ത്തി​രു​ത്തി സ​ർ​വീ​സ്
സ​ഹ​ക​ര​ണ ബാ​ങ്ക്

ചൂ​ലൂ​ർ: എ​ട​ത്തി​രു​ത്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും പ്ര​തി​ഭാ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് ടി.​കെ.​ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​ബി.​ സ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു​ള അ​രു​ണ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ.​ നി​ഖി​ൽ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഡേ​വി​സ് ത​ട്ടി​ൽ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​വി. ​സ​തീ​ഷ്, ബാ​ങ്ക് സെ​ക്ര​ട്ട​റി പി.​സി. ​അ​ജി​ത, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​ല​ക്കു​ടി ടൗ​ൺ
കൊ ഒാപ്പ​റേ​റ്റീ​വ് ബാ​ങ്ക്

ചാ​ല​ക്കു​ടി: എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ടൗ​ൺ കൊ ഒാ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​യ് മൂ​ത്തേ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ.ജെ. രാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ്അ​വാ​ർ​ഡ് വി​ത​ര​ണവും നടത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ന​ള​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി​ജു പു​ത്തി​രി​ക്ക​ൽ തോ​മ​സ് ഐ ​ക​ണ്ണ​ത്ത്, കെ. ​എ​സ്.അ​നി​ൽ, കെ.​ജെ. ജോ​യ് , സാ​ജ​ൻ വി ​സ​ലാം, ഗി​രി​ശ​ൻ, ഉ​ഷ മോ​ഹ​ൻ, സ​ണ്ണി വ​ർഗീ​സ്, ഷൈ​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, റൈ​സ​ൻ ആ​ലു​ക്ക, ബാ​ങ്ക് സെ​ക്ര​ട്ട​റി സോ​യി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. മോ​ഡ​ല്‍ ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. മോ​ഡ​ല്‍ ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന വി​ജ​യോ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. ജി​ഷ ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ല​സ്ടു, പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും സ​മ്മാ​ന​ദാ​ന​വും ഡി​വൈ​എ​സ്പി പി.​ആ​ര്‍. ബി​ജോ​യ് നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എം.​കെ. മു​ര​ളി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​പി. ഷാ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

പോ​ട്ട ലി​റ്റി​ൽഫ്ല​വ​ർ ച​ർ​ച്ച്
സോ​ഷ്യ​ൽ ആ​ക്‌ഷ​ൻ ഫോ​റ​ം

പോ​ട്ട: ലി​റ്റി​ൽഫ്ല​വ​ർ ച​ർ​ച്ച് സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക​യി​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​നം ന​ട​ത്തി. കാ​ഷ് അ​വാ​ർ​ഡും മെ​മന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു. വി​കാ​രി ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റം രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ന​ട്ടേ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​പ്ര​സി​ഡ​ന്‍റ്് പോ​ൾ പു​ല്ല​ൻ ജോ​യി​ൻ സെ​ക്ര​ട്ട​റി ജാ​ൻ​സി വി​ത്സ​ൺ, അ​സി.​ വി​കാ​രി ഫാ. ​റെ​യ്സ​ൺ ത​ട്ടി​ൽ, ട്ര​സ്റ്റി സെ​ബി പേ​ര​പ്പാ​ട​ൻ, കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ഡെ​യ്സ​ൻ മേ​നാ​ച്ചേ​രി, ഹെ​ഡ്മാ​സ്റ്റ​ർ പി.​സി മെ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.