കാരുണ്യഭവനത്തിന്റെ താക്കോൽ ഇന്ന് കൈമാറും
1546130
Monday, April 28, 2025 1:16 AM IST
വടക്കാഞ്ചേരി: തിരുത്തിപ്പറമ്പ് സെന്റ്് ജോസഫ് ദേവാലയത്തിലെ സംയുക്ത തിരുനാളിനോടനുബന്ധിച്ച് നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന കാരുണ്യഭവനത്തിന്റെ താക്കോൽ ഇന്ന് കൈമാറും. 15 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥലം വാങ്ങിയാണ് വീട് നൽകുന്നത്.
ഇന്ന് വൈകീട്ട് അഞ്ചിന് അതിരൂപത വികാരി ജനറാൾ മോൺ.ജെയ്സൺ കൂനംപ്ലാക്കൽ താക്കോൽദാനം നിർവഹിക്കും. ഇടവക വികാരി ഫാ.ജോൺസൻ അരിമ്പൂർ അധ്യക്ഷത വഹിക്കും.
ചടങ്ങുകൾക്ക് ജനറൽ കൺവീനർ പ്രിൻസൺ ചിരിയങ്കണ്ടത്ത്, ട്രസ്റ്റിമാരായ ഡേവീഡ ്ഒലക്കേങ്കിൽ, ഫ്രാൻസിസ് കൊള്ളന്നൂർ, ഫ്രാൻസീസ് ചീരൻ, പി ആർഒ അഡ്വ. തോമസ് കുര്യൻ എന്നിവർ നേതൃത്വം നൽകും.