കു​ന്നം​കു​ളം: മ​റാ​ത്തി​വാ​ല പെ​ൺ​കൊ​ടി​ക്കു മ​ല​യാ​ള​മ​ണ്ണി​ൽ സ്വ​ർ​ണ​നേ​ട്ടം. സീ​നി​യ​ർ ഗേ​ൾ​സ് ജാ​വ​ലി​ൻ ത്രോ​യി​ലാ​ണു ചൂ​ണ്ട​ൽ എ​ൽ​ഐ​ജി​എ​ച്ച്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സൊ​നാ​ലി ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. സീ​നി​യ​ർ ബേ​സ്ബോ​ൾ, സോ​ഫ്റ്റ് ബോ​ൾ സം​സ്ഥാ​ന ടീം ​അം​ഗ​മാ​ണ്. സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പി​ക സി​ന്ധു​വാ​ണ് പ​രി​ശീ​ല​ക.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സാം​ഗ്ലി​യി​ൽ​നി​ന്ന് സ്വ​ർ​ണ​പ്പ​ണി​ജോ​ലി​യു​ടെ ഭാ​ഗ​മാ​യി കേ​ച്ചേ​രി​യി​ൽ താ​മ​സ​മാ​ക്കി​യ​താ​ണ് സൊ​നാ​ലി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ദി​ൽ​മാ​ലി-​സ​രി​ഗ ദ​മ്പ​തി​ക​ൾ. സ​ഹോ​ദ​ര​ൻ സു​ജ​ൽ.