ദേവാലയങ്ങളിൽ തിരുനാൾ
1600637
Saturday, October 18, 2025 1:44 AM IST
മുനിപ്പാറ സെന്റ് ജൂഡ്
മുനിപ്പാറ: സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യുദാ തദേവൂസിന്റെ ഊട്ടുതിരുനാളിന് മുൻ വികാരി ഫാ. ഡിന്റോ തെക്കിനിയത്ത് കൊടിയേറ്റി. വികാരി ഫാ. ടിജൊ ആലപ്പാട്ട് സഹകാർമികനായിരുന്നു. തിരുനാളിന് ഒരുക്കമായി നവനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു. തിരുനാൾ ദിനമായ 26 ന് രാവിലെ 10ന് തിരുനാൾ പാട്ടുകുർബാന, തുടർന്ന് ഊട്ടുനേർച്ച, തിരുനാൾ കൺവീനർ സോജൻ മന്മിനിശേരി, കൈക്കാരൻ മരായ ജോയ്ചങ്കൻ, ബൈജു നെറ്റിക്കാടൻ എന്നിവർ നേതൃത്വം നല്കും.
എറിയാട് ഫാത്തിമമാതാ
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിലെ എറിയാട് ഫാത്തിമ മാതാ ദേവാലയത്തിൽ ഇന്നും നാളേയുമായി നടക്കുന്ന തിരുനാളിന് വികാരി ഫാ. ആൽബർട്ട് കോണത്ത് കെടിയേറ്റി. തുടർന്നുനടന്ന ദിവ്യബലിയിൽ കെആർസിസി ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് ആർക്കത്തറ മുഖ്യകാർമികനായിരുന്നു. ലൂർദ് ഹോസ്പ്പിറ്റൽ പിആർഒ ഫാ. ആന്റണി കൊമരൻചാത്ത് വചനപ്രഘോഷണം നടത്തി. തുടർന്ന് കുടുംബയൂണിറ്റ് - മതബോധന വിഭാഗത്തിന്റെ കലാപരിപാടികൾ നടന്നു.
ഇന്നത്തെ ദിവ്യബലിക്കു കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബിൻ കളത്തിൽ മുഖ്യകാമികനായിരിക്കും. ഫാ. അനിൽ സാൻജോസ് വചനപ്രഘോഷണം നടത്തും.
തിരുനാൾദിനമായ നാളെ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനായിരിക്കും. വൈകീട്ട് അമല കമ്യൂണിക്കേഷൻസിന്റെ "ഒറ്റ' എന്ന നാടകം ഉണ്ടായിരിക്കും.
തിരുനാളിന് വികാരി, കേന്ദ്രസമിതി പ്രസിഡന്റ്് വർഗീസ് പുളിക്കൽ, ഇ.ഡി. ഫ്രാൻസിസ്, ഇടവക കൈക്കാരന്മാർ, കുടുംബയൂണിറ്റ് പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
തുമ്പരശേരിയിൽ
കുരുക്കഴിക്കുന്ന
മാതാവിന്റെ തിരുനാൾ
മാള: തുമ്പരശേരിയിൽ കുരുക്കഴിക്കുന്ന മാതാവിന്റെ തിരുനാളിനു തുടക്കം. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ കൊടിയേറ്റം നിർവഹിച്ചു.
ഇടവക വികാരി ഫാ. ലിജോ മണിമലക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൈക്കാരന്മാരായ ഷാജു ഡേവിസ് പള്ളിപ്പാടൻ, അനീഷ് കളപ്പറമ്പത്ത്, ജോസ് പയ്യപ്പിള്ളി, തിരുനാൾ ജനറൽ കൺവീനർ ഷൈജു കൊടിയൻ എന്നിവർ സന്നിഹിതരായി.
നാളെ തിരുനാൾ ദിനത്തിൽ കൂടുതുറക്കൽ ശുശ്രൂഷയും തിരുനാൾ വിശുദ്ധബലിയും നടക്കും. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.