ഹെലിപ്പാഡ് ഉദ്ഘാടനവേദിയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്
1600627
Saturday, October 18, 2025 1:44 AM IST
എളവള്ളി: ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെലിപ്പാഡ് ഉദ്ഘാടനവേദിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി. പാർപ്പിടം, ശുദ്ധജലം, സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ, യുവാക്കൾക്ക് കളിസ്ഥലം, തെരുവുനായ ഷെൽട്ടർ എന്നിവ നടപ്പിലാക്കാതെ എളവള്ളി പഞ്ചായത്ത് നിവാസികളോട് എൽഡിഎഫ് ഭരണസമിതി കാണിക്കുന്ന അവഗണനയ്ക്കെതിരേയായിരുന്നു പ്രതിഷേധം.
പാവറട്ടി പോലീസ് മാർച്ച് തടഞ്ഞു. ബിജെപി പാവറട്ടി മണ്ഡലം ജനറൽ സെക്രട്ടറി പി. ജി. ഗിനീഷ് പ്രതിഷേധ മാർച്ച് ഉദ്ഘാടനംചെയ്തു. ബിജെപി എളവള്ളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.വി അനീഷ് അധ്യക്ഷതവഹിച്ചു.
ബിജെപി നേതാക്കളായ കെ.എ. സുനിൽ, കെ.വി. വിനീഷ്, എം.എസ്. സുധീഷ്, ബാലു എസ്.നായർ, നാരായണൻ തുവ്വാര, രതീഷ് തുപ്രാട്ട് എന്നിവർ സംസാരിച്ചു.