ജീവിതവിജയത്തിനു പഠനമികവിനൊപ്പം വലിയ സ്വപ്നങ്ങളും അനിവാര്യം: ഡോ. ജിജി തോംസൺ
1600641
Saturday, October 18, 2025 1:45 AM IST
ശ്രീനാരായണപുരം: പഠനമികവിനൊപ്പം വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന നിശ്ചയദാർഢ്യവും അർപ്പണ മനോഭാവവുമുണ്ടെങ്കിൽ ജീവിതവിജയം സുനിശ്ചിതമെന്ന് ഡോ. ജിജി തോംസൺ. എംഇഎസ് അസ്മാബി കോളജ് അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അലുംനി അവാർഡ് ഡേയിൽ ഉന്നതവിജയികൾക്ക് സ്വർണമെഡലുകൾ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.17 ബിരുദ പ്രോഗ്രാമുകളിലെയും ആറു ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെയും മികച്ച വിജയികൾക്ക് 23 സ്വർണമെഡലുകളാണു വിതരണം ചെയ്തത്.
അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.പി. സുമേധൻ അധ്യക്ഷത വഹിച്ചു. സ്കോളർഷിപ്പ് തുക എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. കുഞ്ഞുമൊയ്തീൻ വിദ്യാർഥികൾക്കു വിതരണംചെയ്തു. കോളജ് സെക്രട്ടറി ആൻഡ് കറസ്പോണ്ടന്റ്് വി.എം. ഷൈൻ, അലുംനി അസോസിയേഷൻ ജോയിന്റ്് സെക്രട്ടറി നസീർ മാടവന, വൈസ് പ്രസിഡന്റ്് ജയശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ ഡോ. സനന്ദ്. സി. സദാനന്ദ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ. നജീബ്, ട്രഷറർ ശ്രീധരൻ മാസ്റ്റർ, ഭാരവാഹി ഉമ, സ്വർണമെഡൽ സ്പോൺസർ ചെയ്ത വി.ഐ. സലീം, കെ.എ. മുഹമ്മദ്സലിം, അഡ്വ. ബക്കറലി എനിവർ സന്നിഹിതരായിരുന്നു.