തൃ​ശൂ​ർ: പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, പാ​ല​സ് ഗ്രൗ​ണ്ടി​ലെ വാ​ക്കേ​ഴ്സ് ക്ല​ബ്, പാ​ല​സ് ഗ്രൗ​ണ്ട് വെ​റ്റ​റ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

നാ​ളെ രാ​വി​ലെ ഏ​ഴി​നു കു​ട്ട​നെ​ല്ലൂ​ർ ഹൈ​ലൈ​റ്റ് മാ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന വാ​ക്ക​ത്തോ​ണ്‍ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ചേം​ബ​ർ ഒ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റും ക​ല്യാ​ണ്‍ സി​ൽ​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ നേ​തൃ​ത്വം നൽകും
കു​ട്ട​നെ​ല്ലൂ​ർ​നി​ന്ന് സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് വ​രെ​യു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് വാ​ക്ക​ത്തോ​ണ്‍. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചേം​ബ​ർ ഒ​ഫ് കൊ​മേ​ഴ്സ് സെ​ക്ര​ട്ട​റി സോ​ളി തോ​മ​സ് ക​വ​ല​ക്കാ​ട്ട്, വാ​ക്കേ​ഴ്സ് ക്ല​ബ് സെ​ക്ര​ട്ട​റി അ​ഡ്വ. അ​ക്കി​ല​സ്, വെ​റ്റ​റ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എ​ൻ. ഷാ​ജി ചെ​റി​യാ​ൻ, ജോ​ജു വ​ർ​ക്കി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.