ബിജെപിയുടെ കള്ളപ്രചാരണത്തിന് യുഡിഎഫ് പിന്തുണ നൽകുന്നു: കെ.വി. അബ്ദുൾഖാദർ
1600629
Saturday, October 18, 2025 1:44 AM IST
തൃശൂർ: കൃത്യമായ രൂപരേഖയോടെ കോർപറേഷൻ സമർപ്പിച്ച പദ്ധതികൾക്ക് പണം അനുവദിക്കാതെ എംപി ഫണ്ടിൽനിന്ന് അനുവദിച്ച പണം കോർപറേഷൻ ചെലവഴിക്കുന്നില്ലെന്ന് ബിജെപി കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ.
ബിജെപിയും സുരേഷ് ഗോപിയും പറയുന്നത് ഏറ്റുപറയുകയാണ് യുഡിഎഫ് ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 2,200 കോടിയുടെ വികസനപദ്ധതികളാണ് കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയതെന്നും കോർപറേഷൻ ഓഫിസിനു മുന്പിൽ നടന്ന എൽഡിഎഫ് വികസനസംരക്ഷണ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അബ്ദുൾഖാദർ പറഞ്ഞു.
സിപിഎം ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ യു.പി. ജോസഫ്, പി.കെ. ഷാജൻ, എൽഡിഎഫ് നേതാക്കളായ അഡ്വ. കെ.ബി. സുമേഷ്, ജെയിംസ് മുട്ടിക്കൽ, സാറാമ്മ റോബ്സൺ, ഹിറ്റ്ലസ് ചാക്കുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.