അ​തി​ര​പ്പി​ള്ളി: വെ​റ്റി​ല​പ്പാ​റ എ​ക്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​യെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി. ചാ​ല​ക്കു​ടി അ​സി. ര​ജി​സ്ട്രാ​ർ ( ജ​ന​റ​ൽ) സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ ആ​കെ പോ​ൾ ചെ​യ്ത 80 വോ​ട്ടി​ൽ 73 പേ​ർ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു. ഏ​ഴു​പേ​രാ​ണ് എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്ത​ത്.

സം​ഘ​ത്തി​ന്‍റെ ഹോ​ണ​റ​റി സെ​ക്ര​ട്ട​റി​യാ​യ പോ​ൾ മു​ണ്ടാ​ട​ൻ, പി.​എം. ശി​വ​ദാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്കും മു​ൻ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ​യു​ള്ള എഡിഎം ജോ​യി​ന്‍റ്് ര​ജി​സ്ട്രാ​ർ, അ​സി. ര​ജി​സ്ട്രാ​ർ എ​ന്നി​വ​രു​ടെ റി​പ്പോ​ർ​ട്ടു​ക​ളും സം​യു​ക്ത പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടും ചൂ​ണ്ടി​ക്കാ​ട്ടി​ വി​മു​ക്ത​ഭ​ട സ​ഹ​ക​ര​ണ കോ​ള​നി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യ​മാ​ണ് പാ​സാ​യ​ത്. സം​ഘ​ത്തി​ൽ റി​സീ​വ​ർ ഭ​ര​ണം നി​ല​വി​ൽ​വ​ന്ന​താ​യി ചാ​ല​ക്കു​ടി സ​ഹ​ക​ര​ണ അ​സി.​ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.