കണിമംഗലം സെന്റ് തെരേസാസ് സിഎൽപി സ്കൂൾ 95-ാം വാർഷികം ആഘോഷിച്ചു
1514902
Monday, February 17, 2025 1:16 AM IST
കണിമംഗലം: സെന്റ് തെരേസാസ് സിഎൽപി സ്കൂളിന്റെ 95-ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. സി എംസി നിർമല പ്രൊവിൻസ് കോ ർപറേറ്റീവ് മാനേജർ സിസ്റ്റർ സ്റ്റെല്ല റോസ് അധ്യക്ഷയായി.
ഡിവിഷൻ കൗണ്‍സിലർ എ.ആർ. രാഹുൽനാഥ്, വികാരി ഫാ. ലിറിൽ തളിയപറന്പിൽ എന്നിവർ ആശംസകളർപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ഷിബി ആൻഡ്രൂസ്, സിസ്റ്റർ റോഷ്ണി, ജിമ്മി ജോസ്. പി, സുമ രാജേഷ് എന്നിവർ പ്രസംഗിച്ചു. ഫാ. ജിൻസണ് മൂക്കടയിൽ സമ്മാനവിതരണം നടത്തി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.