പുത്തൂർ സെന്റർ വികസനം യാഥാർഥ്യത്തിലേക്ക്
1513934
Friday, February 14, 2025 1:39 AM IST
പുത്തൂർ: സെന്റർ വികസനമെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. വർഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിലാണ് സെന്ററിലെ കടകൾ വികസനത്തിനായി വഴിമാറുന്നത്. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി സെന്ററിലെ പതിനഞ്ചോളം കടകളാണ് പൊളിച്ചത്. നിലവിലെ റോഡ് 15 മീറ്ററായാണ് വീതികൂട്ടുന്നത്.
പുത്തൂർ സെന്റർ വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിൽനിന്നു കിഫ്ബി ഏറ്റെടുത്തു. കുട്ടനെല്ലൂർ ബൈപാസ് മുതൽ പുത്തൂർ പയ്യപ്പിള്ളിമൂലവരെയുള്ള മൂന്നരകിലോമീറ്റർ റോഡാ ണ് വീതികൂട്ടുന്നത്. വൈദ്യുതി ലൈനും മറ്റും സ്ഥാപിക്കുന്നത് ഉടൻ തുടങ്ങും. സുവോളജിക്കൽ പാർക്ക് തുറന്നുകൊടുക്കുന്നതോടെ റോഡ് പണി പൂർത്തിയാകും. പുത്തൂർ പാലത്തിനോടുചേർന്നുള്ള സമാന്തരപാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്.