മസ്തകത്തിൽ മുറിവേറ്റ കാട്ടാന ഡോക്ടർമാരുടെ നിരീക്ഷണത്തിൽ
1513932
Friday, February 14, 2025 1:39 AM IST
അതിരപ്പിള്ളി: മസ്തകത്തിൽ മുറിവേറ്റതിനെ തുടർന്ന് ചികിത്സ നൽകിയ കാട്ടാന ഡോക്ടർമാരുടെയും വനപാലകരുടെയും നീരീക്ഷണത്തിൽ. മൂന്നാംദിവസവും കാട്ടാനയെ ഇവർ നിരീക്ഷിച്ചുവരികയാണ്. ആന ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ടെങ്കിലും ക്ഷീണിതനാണ്.
ഒരു പ്രാവശ്യം മയക്കുവെടിവച്ചു ചികിത്സ നൽകിയ ആനയെ വീണ്ടും മയക്കുവെടി വച്ചുപിടിക്കുന്നത് അതീവവെല്ലുവിളി നിറഞ്ഞതാണെന്നു ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ആനയ്ക്കു ചികിത്സ നൽകണമെന്നുതന്നെയാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഇന്നു ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയും സംഘവും എത്തുന്നുണ്ട്, ആനയെ നിരീക്ഷിച്ചശേഷം എങ്ങനെ ചികിത്സ നൽകാം എന്നതു തീരുമാനിക്കും.