വീടിനുള്ളിൽ മരിച്ചനിലയിൽ
1507803
Thursday, January 23, 2025 11:20 PM IST
തൃശൂർ: പുത്തൂർ ശാന്തിനഗറിൽ വീട്ടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മധുര സ്വദേശി സെൽവ കുമാർ(52) ആണ് മരിച്ചത്.
വീടിനകത്തെ ഹാളിൽ രക്തം വാർന്ന് കിടക്കുന നിലയിലായിരുന്നു. സമീപത്ത് മദ്യകുപ്പിയും കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.