കിണറ്റില്‍വീണ പശുക്കിടാവിനെ അഗ്നിശമനസേന രക്ഷിച്ചു
1497660
Thursday, January 23, 2025 2:02 AM IST
ഊരകം: വീട്ടുപറമ്പിലെ കിണറില്‍വീണ പശുക്കുട്ടിയെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. ഇന്നലെ ഉച്ചത്തിരിഞ്ഞ് 3.30 നാണു സംഭവം.
പൊഴോലിപ്പറമ്പില്‍ ലിബിന് ജോസിന്റെ വെച്ചൂര്‍ ഇനത്തില്‍പെട്ട ഒരു മാസം പ്രായമുള്ള പശുക്കിടാവാണ് കിണറ്റില്‍ വീണത്. ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ അഗ്നിശമന സേനയെത്തി കിണറ്റിലിറങ്ങി പശുക്കിടാവിനെ പുറത്തേക്കെടുക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ഓഫീസര്‍ എം.എസ്. നിഷാദ്, ഓഫീസര്‍മാരായ മഹേഷ്, എം.എച്ച്. അനീഷ്, ശ്രീജിത്ത്, ദിലീപ്, ജയ്ജോ, ലൈജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.