ഗോവയിൽനിന്ന് മദ്യം എത്തിച്ചു; അരിയന്നൂർ സ്വദേശികളായ മൂന്നുപേർ പിടിയിൽ
1461007
Monday, October 14, 2024 7:36 AM IST
കുന്നംകുളം: ഗോവയിൽനിന്ന് ഗുരുവായൂരിലേക്ക് കൊണ്ടുപോകു കയായിരുന്ന 21 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസുംചേർന്ന് പിടികൂടി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.
ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ യദുകൃഷ്ണ(26), അമൽ പന്നിശ്ശേരി(26), അനിൽകുമാർ(26) എന്നിവരെയാണ് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഫക്രുദീൻ, സബ് ഇൻസ്പെക്ടർ സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. ഗോവയിൽനിന്നുമടങ്ങി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുന്നംകുളത്ത് ബസ് ഇറങ്ങിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്.
സംഘം ഗോവയിൽ നിന്ന് ലഹരിവസ്തുക്കൾ കൊണ്ടുവരുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം കടത്തിയിരുന്നത്.