ക്രൈസ്റ്റ് കോളജില്‍ യംഗ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് ഉദ്ഘാടനവും ധാരണാപത്രം ഒപ്പുവയ്ക്കലും
1460038
Wednesday, October 9, 2024 8:36 AM IST
ഇരിങ്ങാലക്കുട: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സിഐ) കോളജ് വിദ്യാര്‍ഥികള്‍ക്കായി രൂപീകരിച്ച സംഘടനയായ യംഗ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ്ബിന്റെ (വൈസിസി) ക്രൈസ്റ്റ് കോളജ് ഘടകത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും പബ്ലിക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് സെമിനാര്‍ ഹാളില്‍ നടന്നു.
വിദ്യാര്‍ഥികള്‍ ഭാരവാഹികളായി നയിക്കുന്ന വൈസിസിയുടെ മൂന്നാമത് ഇന്‍ഡക്ഷന്‍ പ്രോഗ്രാമും ഇതിനോടൊപ്പമായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ സത്യപ്രതിജ്ഞ ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. കെ.ജെ. വര്‍ഗീസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ പിആര്‍സിഐ ദേശീയ അധ്യക്ഷന്‍ ഡോ. ടി. വിനയകുമാര്‍, രാം സി. മേനോന്, മേരി പത്രോസ്, സുജിത് നാരായണന്, വിദ്യാര്‍ഥി കോ-ഓഡിനേറ്റേഴ്സായ അഞ്ജന, സെന്ന എന്നിവര്‍ സംസാരിച്ചു.