പാലം പണിക്കുവേണ്ടിയെടുത്ത കുഴിയിൽ ബൈക്ക് വീണ് യുവാവിനു പരിക്ക്
1460032
Wednesday, October 9, 2024 8:36 AM IST
വരടിയം: മുണ്ടൂർ - കൊട്ടേക്കാട് റോഡിൽ വരടിയം കമ്പിപ്പാലം പരിസരത്ത് പാലംപണിക്കു വേണ്ടി എടുത്തിട്ടുള്ള വലിയ കുഴിയിൽ ബൈക്ക് മറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്ത കനായ കൈപ്പറമ്പ് പുറ്റേക്കര സ്വദേശി ആളൂർ തോമസ് മകൻ വിമേഷിന് (35) പരിക്കേറ്റു. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു അപകടം. ജോലികഴിഞ്ഞ് കൊട്ടേക്കാട് ഭാഗത്തു നിന്നും വീട്ടിലേക്കു മടങ്ങിവരികയായിരുന്നു.
റോഡിൽ കുഴി എടുക്കുമ്പോൾ മുന്നറിയിപ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകട കാരണമെന്നു നാട്ടുകാർ ആരോപിച്ചു. ഒരു റിബൺ അല്ലാതെ വേറെ ഒരു സൂചനാ ബോർഡ് പോലും പ്രദേശത്ത് സ്ഥാപിച്ചിട്ടില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. പരിക്കേറ്റ വിമേഷിനെ നാട്ടുകാർ ഉടൻ തൃശൂർ മെഡി ക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പുഴക്കൽ റോഡിൽ വാഹനങ്ങളുടെ ബ്ലോക്ക് കാരണം വാഹനങ്ങൾ കൂടുതലും കൊട്ടേ ക്കാട് - മുണ്ടൂർ വഴിയിലൂടെയാണു കടന്നുപോകുന്നത്. കുഴിയുടെ പണി പൂർത്തിയാക്കി എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കാൻ വേണ്ട നടപടി അധികൃതർ ഉടൻ സ്വീകരിക്കണമെന്ന് അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിപിൻ വടേരിയാട്ടിൽ ആവശ്യപ്പെട്ടു.