നടക്കാവുകാരൻ കുടുംബയോഗം രജതജൂബിലി ആഘോഷിച്ചു
1460029
Wednesday, October 9, 2024 8:36 AM IST
തൃശൂർ: കണ്ണന്പുഴ നടക്കാവുകാരൻ കുടുംബത്തിന്റെ സന്പൂർണ തറവാട്ടുയോഗത്തിന്റെ രജതജൂബിലി ആഘോഷം ചെന്പൂക്കാവ് വൈഡബ്ല്യുസിഎ ഹാളിൽ നടന്നു. സംഗമത്തിൽ കലാകായിക മത്സരങ്ങൾ, ക്വിസ് മത്സരം, സ്റ്റേജ് അവതരണങ്ങൾ, ലക്കി ഡ്രോ എന്നിവ ഉണ്ടായിരുന്നു. പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് എൻ.ഐ. ജോൺ അധ്യക്ഷത വഹിച്ചു. വിവിധരംഗങ്ങളിൽ പ്രാഗ ത്ഭ്യം തെളിയിച്ച എൻ.കെ. ഇട്ടിമാത്യു, ക്രിസ്മരിയ, ജി മ്മിപോൾ എന്നിവരെ ആദരിച്ചു.
ജോജി ചെറിയാൻ, എൻ.ജെ. സൈമൺ, എൻ.വി. വർഗീസ്, സജു പോൾസൻ എന്നിവർ പ്രസംഗിച്ചു. ഒന്പതുബ്രാഞ്ചുകളിലെ പ്രതിനിധികളായി പ്രഫ. എൻ.ഡി. ഈനാശു, എൻ.വി. ഇഗ്നേഷ്യസ്, അഡ്വ. എൻ.ഒ. ഈനാശു, ഡോ. എൻ.ഐ. കുര്യൻ, എൻ. ജി. ജോസ്, തോമസ് കുര്യൻ, തെ രേസ ജോസ്, ജാൻസൻ പോ ൾ, ജെയ്സൻ ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു.
തൃശൂരിലെ വ്യാപാരമേഖലയെ പരിപോഷിപ്പിക്കാൻ ശക്തൻതന്പുരാൻ നഗരത്തിൽ കൊണ്ടുവന്നുതാമസിപ്പിച്ച 52 ക്രൈസ്തവ കുടുംബങ്ങളിലൊന്നാണ് കണ്ണന്പുഴ നടക്കാവുകാരൻ കുടുംബം.