കർഷകനെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
1459584
Monday, October 7, 2024 11:30 PM IST
പൂവത്തൂർ: താമരപ്പിള്ളി സ്വദേശിയായ കർഷകനെ പാടത്ത് ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മാടത്തിങ്കൽ അശോകനാണ് (67) മരിച്ചത്. പെരുവല്ലൂർ താഴംപടവിൽ കൃഷിപ്പണിയുടെ ഭാഗമായി പമ്പിംഗ് ആവശ്യത്തിനു പോയതായിരുന്നു.
മോട്ടർപുരയിൽ ഫ്യൂസ് കെട്ടുന്നതിനിടെയാണ് അപകടം. പാടത്ത് ചൂണ്ടയിട്ട് മീൻ പിടിക്കാൻ എത്തിയവരാണ് സംഭവം കണ്ടത്. ഉടൻ വീട്ടുകാരെ അറിയിക്കുകയും ഷോക്കേറ്റയാളെ പാവറട്ടി സാൻജോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ടിപ്പർ ഡ്രൈവർ കൂടിയാണ് അശോകൻ. ഭാര്യ: മിനി. മക്കൾ: അനിഷാദ്, അനൂപ്. മരുമക്കൾ: ലതിക, ഗോപിക