തൃശൂർ സെൻട്രൽ സഹോദയ ടീച്ചേഴ്സ് കലോത്സവം : മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിനു കിരീടം
1459545
Monday, October 7, 2024 7:14 AM IST
ചാലക്കുടി: ക്രസന്റ് പബ്ലിക് സ്കൂളില്‍ നടന്ന തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ടീച്ചേഴ്സ് കലോത്സവത്തില്‍ 241 പോയിന്റുകള്‍ നേടിയ മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളിനു കിരീടം. 195 പോയിന്റുകള്‍ നേടിയ മാള ഹോളിഗ്രേസ് അക്കാദമിക്കാണു രണ്ടാംസ്ഥാനം. 158 പോയിന്റുകള്‍ വീതം നേടി ആതിഥേയരായ ചാലക്കുടി ക്രസന്റ് പബ്ലിക് സ്കൂളും ഇരിങ്ങാലക്കുട ശാന്തി നികേതന്‍ പബ്ലിക് സ്കൂളും മൂന്നാംസ്ഥാനത്തെത്തി.
കലോത്സവം നര്ത്തകന് ഡോ. ആര്.എല്‍.വി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സമാപസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്മാന് എബി ജോര്‍ജ് മുഖ്യാതിഥിയായി.
എബി ജോര്‍ജ്, ഡോ. രാജു ഡേവിസ് പെരേപ്പാടന് എന്നിവര്‍ സമ്മാനദാനം നടത്തി. ക്രസന്റ് എഡ്യൂക്കേഷണല്‍ സൊസൈറ്റി വൈസ് ചെയര്മാന് സി.എം. മുഹമ്മദ് ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കോലഞ്ചേരി, പി.എന്‍. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.