മത്സ്യത്തൊഴിലാളി ക്ഷേമനിധി അംശദായ വര്‍ധന പിന്‍വലിക്കണം: ബിഎംഎസ്
1444957
Thursday, August 15, 2024 1:17 AM IST
പൂങ്കുന്നം: മത്സ്യത്തൊഴിലാളി ക്ഷേമനിധി അംശദായം വര്‍ധിപ്പിച്ചതു പിന്‍വലിക്കുക, വഞ്ചികളുടെ ലൈസന്‍സ് ഫീസ് വര്‍ധന പിന്‍വലിക്കുക, ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ മത്സ്യത്തൊഴിലാളി സംഘ് - ബിഎംഎസ് ജില്ലാ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിനുമുന്നില്‍ പ്രതിഷേധധര്‍ണ നടത്തി.
ബിഎംഎസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. കെ.ആര്. വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ട്രഷറര്‍ വിപിന്‍ മംഗലം, കെ.വി. ശ്രീനിവാസന്, കെ.എല്‍. ജയപ്രകാശ്, സി.വി. സെല്വന്, ലിജു എങ്ങണ്ടിയൂർ, വി.ആർ. റെജൂല എന്നിവര്‍ പ്രസംഗിച്ചു.