കൊരട്ടി വൈഎംസിഎയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
1444427
Tuesday, August 13, 2024 1:48 AM IST
കൊരട്ടി: കൊരട്ടി വൈഎംസിഎയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യാക്കോബ് മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. ആന്റു അധ്യക്ഷത വഹിച്ചു.
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് ഇടശേരി അനുഗ്രഹപ്രഭാഷണവും ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, വൈഎംസിഎ റീജിയൺ കൺവീനർ ബേബി ചെറിയാൻ, സെക്രട്ടറി മനോജ് ജോസഫ്, പ്രോഗ്രാം കൺവീനർ തോമസ് ഇടശേരി എന്നിവർ പ്രസംഗിച്ചു.