ക​ള​ഞ്ഞു​കി​ട്ടി​യ മൂ​ന്ന​ര​പ്പ​വ​ന്‍ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ല്‍​കി മാ​തൃ​ക​യാ​യി
Tuesday, August 13, 2024 1:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ല്‍​കി മ​ഠ​ത്തി​ക്ക​ര മോ​ഹ​ന​ന്‍ മാ​തൃ​ക​യാ​യി. ഐ​ക്ക​ര​ക്കു​ന്ന് ഭാ​ഗ​ത്തു​നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ മൂ​ന്ന​ര​പ്പ​വ​ന്‍ തൂ​ക്കം​വ​രു​ന്ന മാ​ല​യാ​ണ് ഉ​ട​മ​യാ​യ ക​ല്ലേ​റ്റും​ക​ര സ്വ​ദേ​ശി​നി​ക്കു കൈ​മാ​റി​യ​ത്. ക​ള​ഞ്ഞു​കി​ട്ടി​യ മാ​ല മോ​ഹ​ന​ന്‍ കാ​ട്ടു​ങ്ങ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ച്ചി​രു​ന്നു. അ​വി​ടെ​വ​ച്ചാ​ണു മാ​ല ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ല്‍​കി​യ​ത്. ക​ല്ലേ​റ്റും​ക​ര സ്വ​ദേ​ശി​ക​ളാ​യ ക​ള​ക്കാ​ട്ടു​കാ​ര​ന്‍ ഷി​ഹാ​ബ് - ഷ​മ​ല ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന​ര​പ്പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യാ​ണു ന​ഷ്ട​പ്പെ​ട്ട​ത്.


ക​ള​ത്തും​പ​ടി പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ ഇ​രു​വ​രും മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണു മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. പോ​യ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു​ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് അ​വി​ടെ ഒ​രു മാ​ല ഒ​രാ​ള്‍​ക്ക് ക​ള​ഞ്ഞു​കി​ട്ടി​യ​ത് ഏ​ല്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്. മാ​ല​യു​ടെ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മോ​ഹ​ന​ന്‍ ത​ന്നെ ഉ​ട​മ​ക​ള്‍​ക്കു മാ​ല കൈ​മാ​റു​ക​യാ​യി​രു​ന്നു.