ഇരിങ്ങാലക്കുട: നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി രാജിവച്ചു. പാര്‍ട്ടി ധാരണപ്രകാരമാണ് രണ്ടരവര്ഷത്തിനുശേഷമുള്ള രാജി. 30-ാം വാര്‍ഡ് കൗണ്‍സിലറായ ടി.വി. ചാര്‍ളി ഇരിങ്ങാലക്കുട നഗരസഭയില്‍ നാലാംതവണയാണ് കൗണ്‍സിലര്‍ ആകുന്നത്.
ജയിച്ച നാലു തെരഞ്ഞെടുപ്പുകളില്‍ മൂന്നുപ്രാവശ്യവും നഗരസഭയുടെ വൈസ് ചെയര്‍മാനായി. 2000, 2015, 2021 കാലയളവിലാണ് വൈസ് ചെയര്‍മാനായിരുന്നത്. ആറാം വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ നഗരസഭയുടെ അടുത്ത വൈസ് ചെയര്‍മാനാകുമെന്നാണ് ധാരണ.