ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് വാർഷികാഘോഷങ്ങൾക്കു തുടക്കം
1436866
Thursday, July 18, 2024 1:37 AM IST
ഗുരുവായൂർ: ശ്രീകൃഷ്ണ കോളജ് 60-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി പൂർവാധ്യാപക- അനധ്യാപക- വിദ്യാർഥി മഹാസംഗമം നടന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ്. വിജോയ് അധ്യക്ഷനായി.കോളജ് വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഡോ. വി.കെ.വിജയൻ നിർവഹിച്ചു.
ദേവസ്വം ഭരണ സമിതി അംഗങ്ങളായ വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, അധ്യാപകരായ ജി.ജയകൃഷ്ണൻ, ബാലസുബ്രഹ്മണ്യൻ, വി.എൻ. ശ്രീജ, ആർ.ഐ. ഇജാസ്, ഡോ. ഇ.കെ. സുധ, ഡോ.ലക്ഷ്മി ശങ്കർ എന്നിവർ പ്രസംഗിച്ചു.