അരിലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
1436862
Thursday, July 18, 2024 1:37 AM IST
വടക്കാഞ്ചേരി: ഒന്നാംകല്ല് സെന്ററിനു സമീപം അരി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡിനു കുറുകെ മറിഞ്ഞു. വടക്കാഞ്ചേരി- കുന്നംകുളം സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലർച്ചെ നാലോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. പെരുമ്പാവൂരിൽ നിന്നും വരികയായിരുന്ന സ്വകാര്യ കമ്പനിയുടെ വാഹനമാണ് റോഡിൽ മറിഞ്ഞത്.
ഡ്രൈവർ നെന്മാറ സ്വദേശി ബെന്നി (43) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന 200ഓളം ചാക്ക് അരി പാതയോരത്തേയ്ക്ക് മാറ്റിയ ശേഷം ക്രെയിൻ എത്തിച്ച ശേഷമാണ് വാഹനം റോഡിൽ നിന്നും ഉയർത്തിയത്.
ലോറിയിൽ നിന്നും റോഡിൽ പരന്ന ഓയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും മേൽ നടപടികൾ സ്വീകരിച്ചു.