വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
1425210
Monday, May 27, 2024 1:17 AM IST
ഒല്ലൂർ: കർഷക കോൺഗ്രസ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും പഠനോപകരണ വിതരണവും കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയിസൺ ജോസ് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, കോൺഗ്രസ് നേതാക്കളായ ഷാജു ഫ്രാൻസിസ്, ഫ്രാങ്കോ തൃക്കോക്കാരൻ, ശശി പോട്ടയിൽ, ജോസ് പറമ്പൻ, സന്ദീപ് സഹദേവൻ, പോൾ വടക്കേത്തല തുടങ്ങിയവർ പ്രസംഗിച്ചു.